പ്രബുദ്ധ പ്രബോധനത്തിന്റെ പുതുകാല സൗന്ദര്യത്തെ അടയാളപ്പെടുത്തി, അറിവന്വേഷകരെ ഉരുക്കിവാർക്കുകയാണ് സാബിക്. ആഴമുള്ള ആശയങ്ങൾ പകർന്ന സക്രിയമായ സാമൂഹിക നിർമിതിയുടെ മുപ്പത് സംവത്സരങ്ങൾ, പുതിയ പാഥേയങ്ങളിലേക്കുള്ള പ്രകാശസഞ്ചയനമാണ്.
അടിച്ചമർത്തപ്പെട്ട അടിസ്ഥാനവർഗ്ഗത്തിന്റെ വിമോചകരായാണ് മാർക്സിസം രംഗപ്രവേശനം നടത്തിയത്. അധികാരപദത്തിലെത്തുമ്പോൾ ഇതേ പ്രത്യയം അസഹിഷ്ണുതയും സ്വേച്ഛാധിപത്യവുമായത് എന്ത് കൊണ്ടാണ് ?ബൗദ്ധികസിദ്ധാന്തങ്ങളുടെ വാചോടാപങ്ങൾ മാത്രമാണ് മാർക്സിസമെന്ന യഥാർഥ്യത്തെ അനാവരണം ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഉച്ചകോടികളും പാരിസ്ഥിതിക അവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും സജീവമായിട്ടും ആഗോളതലത്തിൽ പ്രതിസന്ധികൾ പരിഹരിക്കാനാവാത്തതെന്തുകൊണ്ടാണ്? ആധുനിക പരിസ്ഥിതി സമീപനങ്ങളിലെ അപാകതകളും പ്രവാചകപാഠങ്ങളുടെ സമഗ്രതയും വിശകലനം ചെയ്യുന്നു.
ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ നാനാതുറകളിലുള്ള സാമ്പത്തികവളർച്ചയെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന് സർവ്വ സംരക്ഷണവും തലോടലും കൈപ്പറ്റി
അധ്വാനമില്ലാതെ സമ്പാദിക്കാമെന്ന മോഹവാഗ്ദാനങ്ങൾ മനുഷ്യനെ വില്പനച്ചരക്കാക്കുന്നിടത്ത് ഇസ്‌ലാം പങ്കുവെക്കുന്ന നാണയസങ്കൽപ്പത്തിന് പ്രധാന്യമേറെയാണ്. ക്രിപ്റ്റോ ലോകവുമായി വിശ്വാസി അറിഞ്ഞിരിക്കേണ്ട കർമശാസ്ത്ര വിശേഷങ്ങൾ.
സ്വതന്ത്ര ഇന്ത്യ പരമാധികാര രാഷ്ട്രമായി, സ്വന്തമായൊരു ഭരണഘടനയുമായി അസ്തിത്വം കൈവരിച്ച അഭിമാനകരമായ ഓർമകളാണ് ഓരോ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യക്കാരനായ ഏതൊരാളിലും തെളിഞ്ഞു വരുന്നത്.
കേവലം ജൈവശാസ്ത്രപരമായ പ്രകൃതിനിർധാരണ സിദ്ധാന്തത്തെ സമൂഹവത്കരിക്കുകയായിരുന്നു ഹെർബർട്ട് സ്പെൻസറിന്റെ സോഷ്യൽ ഡാർവിനിസം. വംശീയതയെയും വർണവെറിയെയും അത് വെളുപ്പിച്ചെടുത്തു.
മുസ്‌ലിംവിരുദ്ധ വാർത്തകൾക്ക് നല്ല വിറ്റുവരവുള്ള ഇടമാണിന്ന് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങൾ. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ചൂതുകളി ഇതിൽ അവസാനത്തേതാണ്.
വംശനാശം വരുത്തിയല്ല തെരുവുനായ ശല്യത്തിന് പരിഹാരം കാണേണ്ടത്. ഉപദ്രവകാരികളായ ജീവിവർഗം മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുമ്പോൾ പിന്നെ എന്തുചെയ്യണമെന്ന് ഇസ്‌ലാം പറയുന്നു.
സമാധാന പൂർണ്ണമായ ജന ജീവിതത്തിന് ഭീഷണിയായി മാറിയ തെരുവുനായ ശല്യത്തെ ഇസ്ലാമിക കാഴ്ചപ്പാടുകളിലൂടെ നിരീക്ഷിക്കുന്ന ലേഖനം.
ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക
പ്രകൃതിയോടും പ്രകൃതി വിഭവ സംരക്ഷണങ്ങളോടുമുള്ള ഇസ്ലാമിന്റെ നിലപാടുകൾ ചൂഷണ വിരുദ്ധത എന്നതിലുപരി സുസ്ഥിര വികസനങ്ങളെയും ലക്ഷ്യം വെക്കുന്നതാണ്. ഖുർആനിന്റേയും ഹദീസുകളുടേയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളുടേയും