ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.
"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.
മമ്പുറം തങ്ങളുടെ വരവോടുകൂടിയാണ് കേരളത്തിലെ ഇസ്ലാമിക മുന്നേറ്റങ്ങൾക്ക് കൂടുതൽ ശക്തിയും ജനകീയതയും കൈവരുന്നത്. ആരാധനയിൽ മാത്രം ഒതുങ്ങിക്കൂടാതെ സാമൂഹിക പ്രവർത്തനങ്ങളെയും അദ്ദേഹം ഒരുതരം ആരാധനയായി കണക്കാക്കി. മതപരവും സാമുദായികവും രാഷ്ട്രീയപരവും സാമൂഹിക നവോത്ഥാനപരവുമായ എല്ലാ വിഷയങ്ങളിലും ഇടപെട്ട് സമൂഹത്തിന് മാർഗദർശനം നൽകി പോന്നിരുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
മരണത്തെ ആഗ്രഹിക്കുന്നതു പോലും ഇസ്ലാമിൽ തെറ്റായ കാര്യമാണ്. രോഗമായാൽ ചികിത്സിക്കാനും പിന്നെ പ്രാർത്ഥിക്കാനുമാണ് ഇസ്ലാമിക കൽപന. നിഷ്ക്രിയ ദയാവധം ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ നിയമവിധേയമാണ്. സാമ്പത്തിക ലാഭം നോക്കി ഉറ്റവരെ കൊലക്കു കൊടുക്കാൻ ഈ നിയമത്തിൻ്റെ ലൂപ് ഹോൾ ഉപയോഗിക്കപ്പെടുമെന്ന യാഥാർത്ഥ്യം വിസ്മരിക്കാവതല്ല.
ആത്മപരിശോധനയുടെ മാസമാണ് മുഹറം. ഒരു പുതിയ വർഷം ആരംഭിക്കുമ്പോൾ മനുഷ്യൻ തന്റെ കഴിഞ്ഞ കാലത്തെ വിലയിരുത്തണം. എന്തെല്ലാം തെറ്റുകൾ സംഭവിച്ചു, എങ്ങനെ ഒരു നല്ല വിശ്വാസിയാകാം എന്ന ചോദ്യങ്ങൾ സ്വയം ചോദിക്കണം. ആരാധനകൾ വർധിപ്പിക്കുകയും ഖുർആൻ പാരായണം കൂടുതൽ ശ്രദ്ധാപൂർവം നിർവഹിക്കുകയും ദുആകളും ദിക്റുകളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്.
അന്നത്തെ ഹജ്ജ് യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇനിയൊരു തിരിച്ചു വരവ് എന്നാണെന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് പോകുന്നത്. ചിലർ മൂന്ന് കഷ്ണം വെള്ളതുണിയും കയ്യിൽ കരുതുമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അത്രമാത്രം മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു ഓരോ കപ്പൽ യാത്രകളും.
സമൂഹത്തിൽ പ്രചാരത്തിലുള്ള മറ്റു അഭിവാദന വചനങ്ങളിൽ നിന്നെല്ലാം വിഭിന്നമാണ് സലാം പറയൽ. അത് സാമൂഹിക ഐക്യത്തെ സുന്ദരമാക്കുകയും പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം, അപരന്റെ രക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയെ കൂടി സലാം ഉൾവഹിക്കുന്നുണ്ട്.
നമ്മുടെ ഉമ്മറപ്പടികളിൽ വിരിയുന്ന ഈ പ്രാദേശികമായ സ്നേഹക്കൂട്ടായ്മകളുടെയും സാഹോദര്യത്തിന്റെയും ഏറ്റവും വലിയ ആഗോള രൂപമാണ് ഇതേ ദിനങ്ങളിൽ മക്കയിലെ പുണ്യഭൂമിയിൽ ദർശിക്കാനാകുന്നത്. കാരണം, ഈ ആഘോഷങ്ങൾക്കെല്ലാം പശ്ചാത്തലമാകുന്നത് വിശുദ്ധമായ ഹജ്ജ് കർമത്തിന്റെ പുണ്യദിനങ്ങളാണ്.
മതപരമായും സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിൽ കേരളത്തിൻ്റെ ഒരു ഉജ്ജ്വല വ്യക്തിത്വമായി അദ്ദേഹം ഇന്നും ജ്വലിച്ചു നിൽകുകയാണ്. തൻ്റെ ആത്മീയ ഔന്നിത്യത്താലും സാമൂഹിക പ്രതിബദ്ധതയാലും മലബാറിലെ സാമൂഹിക നിർമിതിക്ക് അതുല്യമായ സംഭാവനകൾ നൽകിയ മഹാമനീഷിയാണ് മമ്പുറം തങ്ങൾ.
ഹദീസ് ക്രോഡീകരണത്തിൻ്റെ ഏറ്റവും സമ്പന്നമായ കാലഘട്ടം ഹിജ്റ 200 മുതൽ 300 വരെയായിരുന്നു. പ്രശസ്ത ഹദീസ് ഗ്രന്ഥങ്ങളായ അസ്സിഹാഹുസ്സിത്ത വിരചിതമാകുന്നത് ഇക്കാലയളവിലാണ്. ഹിജ്റ 256ൽ വഫാതായ ഇമാം ബുഖാരി(റ)വിൻ്റെ പ്രശസ്ത രചനയായ അൽ 'ജാമിഉ സഹീഹ്' ആണ് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥം.
തിരുനബിയുടെ കാലത്ത് ഹദീസുകൾ ക്രോഡീകരിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. ഖുർആനുമായി ഇടകലരാനുള്ള സാധ്യത, അന്നത്തെ അറബികൾക്കിടയിൽ എഴുത്തും വായനയും അത്ര കണ്ട് സാർവത്രികമല്ലാത്ത സാഹചര്യം, അന്നത്തെ അറബികളുടെ അപാരമായ മനഃപ്പാഠസിദ്ധി തുടങ്ങിയവ അതിൽ ചിലതാണ്.
ഭക്തി, വിജ്ഞാനം, ചരിത്രം, പോരാട്ടം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നമാണ് ഈ സാഹിത്യലോകം. ഇതിലെ പദ്യവിഭാഗമാണ് പിൽക്കാലത്ത് 'മാപ്പിളപ്പാട്ടുകൾ' എന്ന പേരിൽ പ്രശസ്തമായത്. ഇശലുകളുടെ താളവും സങ്കരഭാഷാ പ്രയോഗങ്ങളുടെ സൗന്ദര്യവും കാരണം മാപ്പിളപ്പാട്ട് ഏവർക്കും പ്രിയപ്പെട്ടതായി മാറി.