Shamail Un Nabi

Related Articles

നടത്തം കാൽപാദങ്ങളോരോന്നും ശാന്തമായി പറിച്ചെടുത്ത്, മിതവേഗത്തിൽ ചുവടുകൾ വച്ച്. ഇരുത്തം, അനന്യവശ്യമായി അവയവങ്ങളെല്ലാം അടക്കിയൊതുക്കി വിനയഗാംഭീര്യ ലാവണ്യത്തിൽ. കിടത്തം, ഈത്തപ്പന നാരുമെടഞ്ഞ പായയിൽ, ഐഹിക വിരക്തിയുടെ നബിയുപമകൾ ഹൃദയങ്ങളിലങ്ങനെ കോറിയിട്ടുകൊണ്ട്.

യാസീൻ റസൂലിനോട് ചേർന്നു നിന്ന വസ്തുക്കൾ, ആസാറുകൾ ആ മഹനീയ സഹവാസത്താൽ അനന്യ അഴകിലേക്ക്, അനുഭൂതിയിലേക്ക്, സൗരഭ്യത്തിലേക്ക്, സ്ഥാനങ്ങളിലേക്ക് ആരോഹണം ചെയ്തു. അവിടുത്തെ അംഗുലീയവും പാദരക്ഷകളുമടങ്ങുന്ന തിരുശേഷിപ്പുകൾ ആ അനുഭവങ്ങളിലേക്ക് അവലംബമായി വിശ്വാസി കാത്തുവെക്കുന്നു.

ദൃഢമാർദ്ദവ സമന്വയമായിരുന്നു തിരുശരീരപ്രകൃതം. ആരോഗ്യസമ്പുഷ്ടവും ആകാരസമ്പൂർണ്ണവുമായ കരകമലങ്ങൾ, തിരുപാദങ്ങൾ, അസ്ഥികൾ, പേശികൾ. അഴകിലുത്തമരുടെ മെയ്യഴക് അവർണനീയമാണ്.

"ഹിബ്റ ഖമീസണിഞ്ഞ ഹാമീം റസൂൽ " ഹൃദയഹാരിയായ ആനന്ദക്കാഴ്ചയാണ്. അതിമനോഹാരിതയുടെ ആൾരൂപമായ ആറ്റക്കനിﷺ ആവരണങ്ങളേതിലും സൗന്ദര്യ സാഗരമാണ്. ആഢംബരക്കോടികളേതുമില്ലാതെ മുത്ത് ﷺ ലെങ്കിവിളങ്കുന്ന അനുഭവം അസ്ഹാബിന്റെ വാക്കുകൾക്കതീതമായിരുന്നു.

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി സൃഷ്ടിപൂർണതയുടെ പ്രതിബിംബങ്ങളിൽ തൊടുന്നു.

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ കമനീയത.

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച

കമനീയവും പരിപൂർണ്ണവുമായ മുഖകമലം തിരുനബിസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. അനിർവ്വചനീയമായ തിരുവദനത്തിന്റെ അനശ്വരമായ വിശേഷണങ്ങളിലൂടെയൊരു ഹൃദയസഞ്ചാരം.

ഒരാളുടെ സൗന്ദര്യനിർണയത്തിൽ ചർമത്തിന്റെ വർണത്തിന് നിർണായകമായ സ്ഥാനമുണ്ട്. അഭംഗിയുടെ ഒരു സാധ്യതയും തിരുനബിയുടെ വർണത്തിലോ ചർമത്തിന്റെ ഒരു ഘടകത്തിലോ നിഴലിച്ചിരുന്നില്ല. കാണുന്നവർക്കെല്ലാം മനോഹരമെന്ന് മാത്രം തോന്നിക്കുന്ന ഒന്നായിരുന്നു അത്.

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും സാധ്യമല്ലായിരുന്നു. തങ്ങളുടെ കണ്ണുകളിൽ കണ്ടത് മാത്രം അവർ വിവരിച്ചു.

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം.