RELIGION

താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ഈ യൂറോപ്യൻ പട്ടണത്തിലെ റമളാനുകൾ അതിമനോഹരമാണ്. നീണ്ടകാലത്തെ സാംസ്കാരിക അടിച്ചമർത്തലുകൾക്കു ശേഷം ആത്മീയാനുഭവങ്ങളിലേക്ക് ഉദിച്ചുയരുന്ന ഒരു റഷ്യൻ നഗരത്തിൻ്റെ നോമ്പുകാല കാഴ്ചകൾ.

റമളാൻ പകർന്നു നൽകുന്ന ആത്മചൈതന്യം പൂർണ്ണതപ്രാപിക്കുന്നത് ഫിത്വർ സകാതിന്റെ വിതരണത്തോടുകൂടിയാണ്. സഹ്‌വിൻ്റെ സുജൂദ് നിസ്കാരത്തെ അന്യൂനമാക്കുന്നതുപോലെ സകാതുൽ ഫിത്വർ നോമ്പിന്റെ കുറവുകൾ പരിഹരിക്കുന്നു.

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ പകലിരവുകളെ കുളിരോർമ്മയാക്കാം.

വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്. സുകൃതങ്ങളുടെ പഴുതുകളടച്ച് പരിപൂർണനാവാനുള്ള പവിഴോപഹാരങ്ങളാണവ എന്ന ഉണർത്തലാണിത്.

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.” എന്ന് വിളിച്ചു പറയുന്നതാണ്. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്‌തെടുക്കാൻ വിശ്വാസികൾ ജാഗ്രത്തായിരിക്കണം.

ഇസ്‌ലാമിലെ ആദ്യ ഉള്ഹിയ്യത് സ്വർഗീയാരാമത്തിൽ നിന്നും കൊണ്ടുവന്ന ആടായിരുന്നു. അരുമ ഇസ്മാഈലിനെ അറുക്കാനുള്ള കൽപ്പനയെ അക്ഷരംപ്രതി അനുസരിച്ച ഇബ്രാഹീം നബിക്കുള്ള, ഇലാഹീ പ്രണയികൾക്കുള്ള, സന്തോഷോപഹാരം. അഥവാ ആനന്ദസമ്മാനങ്ങൾ അശരണരെ, ആശ്രിതരെ, സ്നേഹങ്ങളെ ഊട്ടിയുറപ്പിക്കുമ്പോൾ ഉഗ്രമാവുന്ന അസുലഭ കാഴ്ച.

അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച് ബലിപെരുന്നാൾ സുദിനത്തിലും തുടർന്നുള്ള മൂന്ന് നാളുകളിലുമായി ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്. പെരുന്നാളിനെ പങ്കുവെക്കലിന്റെ ആഘോഷമാക്കിമാറ്റുന്നതിൽ ഈ പുണ്യകർമ്മത്തിന് നിസ്തുല്യപങ്കുണ്ട്. ബലിദാനത്തിന്റെ പ്രതിഫല പൂർണതക്കനിവാര്യമായ കർമ്മശാസ്ത്ര നിലപാടുകളെ സംഗ്രഹിക്കുന്നു.