RELIGION

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.” എന്ന് വിളിച്ചു പറയുന്നതാണ്. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്‌തെടുക്കാൻ വിശ്വാസികൾ ജാഗ്രത്തായിരിക്കണം.

ഇസ്‌ലാമിലെ ആദ്യ ഉള്ഹിയ്യത് സ്വർഗീയാരാമത്തിൽ നിന്നും കൊണ്ടുവന്ന ആടായിരുന്നു. അരുമ ഇസ്മാഈലിനെ അറുക്കാനുള്ള കൽപ്പനയെ അക്ഷരംപ്രതി അനുസരിച്ച ഇബ്രാഹീം നബിക്കുള്ള, ഇലാഹീ പ്രണയികൾക്കുള്ള, സന്തോഷോപഹാരം. അഥവാ ആനന്ദസമ്മാനങ്ങൾ അശരണരെ, ആശ്രിതരെ, സ്നേഹങ്ങളെ ഊട്ടിയുറപ്പിക്കുമ്പോൾ ഉഗ്രമാവുന്ന അസുലഭ കാഴ്ച.

അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച് ബലിപെരുന്നാൾ സുദിനത്തിലും തുടർന്നുള്ള മൂന്ന് നാളുകളിലുമായി ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്. പെരുന്നാളിനെ പങ്കുവെക്കലിന്റെ ആഘോഷമാക്കിമാറ്റുന്നതിൽ ഈ പുണ്യകർമ്മത്തിന് നിസ്തുല്യപങ്കുണ്ട്. ബലിദാനത്തിന്റെ പ്രതിഫല പൂർണതക്കനിവാര്യമായ കർമ്മശാസ്ത്ര നിലപാടുകളെ സംഗ്രഹിക്കുന്നു.