തകർന്നടിഞ്ഞ പള്ളിമിനാരങ്ങൾക്കിടയിൽ നിന്നവർ ബാങ്കുകേൾക്കുന്നു. സ്മൃതിയിൽ തളം കെട്ടി നിൽക്കുന്ന ഫലസ്തീനികളുടെ ബാങ്ക്. ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിൽ നിന്നും എമൻ അൽഹാജ് അലി യുടെ എഴുത്ത്
_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന ഈ സമരസായൂജ്യമത്രേ നോമ്പുകാലത്തിൻ്റെ സ്നേഹസമ്മാനം.
തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം.
യാസീൻ റസൂലിനോട് ചേർന്നു നിന്ന വസ്തുക്കൾ, ആസാറുകൾ ആ മഹനീയ സഹവാസത്താൽ അനന്യ അഴകിലേക്ക്, അനുഭൂതിയിലേക്ക്, സൗരഭ്യത്തിലേക്ക്, സ്ഥാനങ്ങളിലേക്ക് ആരോഹണം ചെയ്തു. അവിടുത്തെ അംഗുലീയവും പാദരക്ഷകളുമടങ്ങുന്ന തിരുശേഷിപ്പുകൾ ആ അനുഭവങ്ങളിലേക്ക് അവലംബമായി വിശ്വാസി കാത്തുവെക്കുന്നു.
ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്.
ഖുർആൻ ഭാഷകളുടെ സകലവേലിക്കെട്ടുകളും തകർത്ത് ഇന്നും പ്രോജ്വലിച്ചു നിൽക്കുന്നു. പുരോഗതിയുടെ കാലടികൾ വെച്ചുകയറുമ്പോഴെല്ലാം അത് വിശ്വഗ്രന്ഥത്തിലേക്കുള്ള മടക്കമായിത്തീരുന്നു. എന്തുകൊണ്ടാണ് ഖുർആൻ ഇപ്പോഴും പ്രോജ്വലിച്ചു നിൽക്കുന്നത് ?
അക്ഷാംശം 8018 നും 12048 നും മിടയ്ക്ക് തെക്കും വടക്കുമായി 576 കി.മി.ല്‍ കേരളം ഒരു ഗോവണി പോലെ സ്ഥിതി ചെയ്യുന്നു. രേഖാംശം 74054 നും 77024 നും ഇടക്ക് 112 കി.മി. വീതിയില്‍ കൂടുതലില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെയും പാതയില്‍ കിടക്കുന്ന ..
ഇസ്‌ലാമിന്റെ ഭരണഘടനയാണ് ഖുര്‍ആന്‍. സമഗ്രമായ കര്‍മ്മശാസ്ത്രത്തെ അത് വിഭാവനം ചെയ്യുന്നു. വിജ്ഞാന സാകല്യങ്ങളുടെ കലവറയായ ഈ വിശുദ്ധ ഗ്രന്ഥം ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ മുഴുവന്‍ നിയമങ്ങളേയും ഉള്‍കൊള്ളുന്നുണ്ട്.
ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്.
ഇസ്ലാം സമഗ്രവും സമ്പൂർണവുമാണെന്നത് ആലങ്കാരികമായോ അല്ലെങ്കിൽ കേവല ജൽപ്പനമായോ ആണ് ചില അല്പജ്ഞാനികൾ മനസ്സിലാക്കാറുള്ളത്. എന്നാൽ ഒരു മനുഷ്യന്റെ ജനന മരണത്തിനുമിടയിലുള്ള ഓരോ സമയത്തും അവന്റെ സംവേദനം ഏതു രൂപത്തിൽ
ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.