മലബാർ മുസ്‌ലിംകളുടെ വൈജ്ഞാനിക മേഖലയിൽ എഴുതപ്പെടാതെ പോയ സ്ത്രീ സാന്നിധ്യമാണ് മൊല്ലാച്ചിമാർ. 'മൊല്ലാക്ക'മാർക്ക് പകരം വെക്കാവുന്ന സംഭാവനകൾക്കു പുറത്താണ് ഈ പണ്ഡിത വനിതകൾക്ക് സമൂഹം മൊല്ലാച്ചി പദവി നൽകിയത്

തിരുനബി(സ)യുടെ വേർപാടിന് ശേഷം പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ഉമർഖാളിയെയും മഹാകവി മോയിൻകുട്ടി വൈദ്യരെയും പോലുള്ള കേരളീയ പണ്ഡിതരും കവികളും തങ്ങളുടെ കാവ്യങ്ങളിലൂടെയും ജീവിതത്തിലൂടെയും ആ ആത്മീയ പ്രണയത്തെ ഇന്നും ഉദാത്തമായി ആവിഷ്‌കരിക്കുന്നു.

ഇരുളടഞ്ഞ വഴികളിൽ പ്രകാശച്ചൂട്ടായി മാറിയ ഈത്തപ്പനമടലും തിരുസ്പർശമേറ്റ് കാലത്തെപ്പോലും തോൽപ്പിച്ചുനിന്ന നരയ്ക്കാത്ത മുടിയും. സ്നേഹത്തോടെ ചേർന്നുനിന്ന പ്രിയ സ്വഹാബികൾക്ക് മുത്ത്നബി(സ) പകർന്നുനൽകിയ അനുഗ്രഹങ്ങളുടെ മനോഹരക്കാഴ്ചകൾ

മമ്പുറം തങ്ങളുടെ വരവോടുകൂടിയാണ് കേരളത്തിലെ ഇസ്‌ലാമിക മുന്നേറ്റങ്ങൾക്ക് കൂടുതൽ ശക്തിയും ജനകീയതയും കൈവരുന്നത്. ആരാധനയിൽ മാത്രം ഒതുങ്ങിക്കൂടാതെ സാമൂഹിക പ്രവർത്തനങ്ങളെയും അദ്ദേഹം ഒരുതരം ആരാധനയായി കണക്കാക്കി. മതപരവും സാമുദായികവും രാഷ്ട്രീയപരവും സാമൂഹിക നവോത്ഥാനപരവുമായ എല്ലാ വിഷയങ്ങളിലും ഇടപെട്ട് സമൂഹത്തിന് മാർഗദർശനം നൽകി പോന്നിരുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ അധികാരത്തിലാണെന്ന് ഹൃദയം കൊണ്ട് തിരിച്ചറിയലാണ് അല്ലാഹുവിലുള്ള തവക്കുലിന്റെ അടിസ്ഥാനം. ഉപകാരപ്രദമായതും ഉപദ്രവകരമായതും ദുഃഖിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. സൃഷ്ടികൾ മുഴുവൻ ഒന്നിച്ചുചേർന്ന് നിങ്ങൾക്ക് വല്ല ഉപകാരവും ചെയ്യാൻ ഉദ്ദേശിച്ചാലും, അല്ലാഹു നിങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാൻ കഴിയില്ല.

മരണത്തെ ആഗ്രഹിക്കുന്നതു പോലും ഇസ്‌ലാമിൽ തെറ്റായ കാര്യമാണ്. രോഗമായാൽ ചികിത്സിക്കാനും പിന്നെ പ്രാർത്ഥിക്കാനുമാണ് ഇസ്‌ലാമിക കൽപന. നിഷ്‌ക്രിയ ദയാവധം ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ നിയമവിധേയമാണ്. സാമ്പത്തിക ലാഭം നോക്കി ഉറ്റവരെ കൊലക്കു കൊടുക്കാൻ ഈ നിയമത്തിൻ്റെ ലൂപ് ഹോൾ ഉപയോഗിക്കപ്പെടുമെന്ന യാഥാർത്ഥ്യം വിസ്മരിക്കാവതല്ല.

നബി(സ) പറഞ്ഞു: "ഇഹലോകത്തോടുള്ള വിരക്തി ഹൃദയത്തിനും ശരീരത്തിനും ആശ്വാസം നൽകുന്നു, എന്നാൽ ഇഹലോകത്തോടുള്ള അമിത താല്പര്യം ദുഃഖവും ഉത്കണ്ഠയും വർധിപ്പിക്കുന്നു". തിരുനബി(സ) വീണ്ടും പറഞ്ഞു: "നീ ഇഹലോകത്തോട് വിരക്തി കാണിക്കുക, അല്ലാഹു നിന്നെ സ്നേഹിക്കും. ജനങ്ങളുടെ കൈവശമുള്ളതിനോട് നീ വിരക്തി കാണിക്കുക, ജനങ്ങൾ നിന്നെ സ്നേഹിക്കും".

ആത്മപരിശോധനയുടെ മാസമാണ് മുഹറം. ഒരു പുതിയ വർഷം ആരംഭിക്കുമ്പോൾ മനുഷ്യൻ തന്റെ കഴിഞ്ഞ കാലത്തെ വിലയിരുത്തണം. എന്തെല്ലാം തെറ്റുകൾ സംഭവിച്ചു, എങ്ങനെ ഒരു നല്ല വിശ്വാസിയാകാം എന്ന ചോദ്യങ്ങൾ സ്വയം ചോദിക്കണം. ആരാധനകൾ വർധിപ്പിക്കുകയും ഖുർആൻ പാരായണം കൂടുതൽ ശ്രദ്ധാപൂർവം നിർവഹിക്കുകയും ദുആകളും ദിക്റുകളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്.

അനുഗ്രഹങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നും, അവയിലൊന്നും തന്റെ കഴിവും ശക്തിയും കൊണ്ടല്ല, മറിച്ച് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടുമാത്രമാണ് ലഭിച്ചതെന്നും ഹൃദയം കൊണ്ട് തിരിച്ചറിയുക എന്നതാണ് നന്ദിയുടെ അടിസ്ഥാനം.

അന്നത്തെ ഹജ്ജ് യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇനിയൊരു തിരിച്ചു വരവ് എന്നാണെന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് പോകുന്നത്. ചിലർ മൂന്ന് കഷ്ണം വെള്ളതുണിയും കയ്യിൽ കരുതുമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അത്രമാത്രം മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു ഓരോ കപ്പൽ യാത്രകളും.

തിരുനബി(സ) പറഞ്ഞു: "ക്ഷമ എന്നത് സത്യവിശ്വാസിയുടെ സൈന്യാധിപനാണ്." അവിടുന്ന് വീണ്ടും പറഞ്ഞു: "നിനക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ വലിയ നന്മയുണ്ട്." ഇബ്നു അബ്ബാസ്(റ) നു മുത്ത് നബി (സ) നൽകിയ വസ്വിയ്യത്തിൽ ഇപ്രകാരം കാണാം: "അറിയുക, തീർച്ചയായും ക്ഷമയോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം; വിഷമത്തോടൊപ്പമാണ് ആശ്വാസം; പ്രയാസത്തോടൊപ്പമാണ് എളുപ്പവുമുള്ളത്".

സമൂഹത്തിൽ പ്രചാരത്തിലുള്ള മറ്റു അഭിവാദന വചനങ്ങളിൽ നിന്നെല്ലാം വിഭിന്നമാണ് സലാം പറയൽ. അത് സാമൂഹിക ഐക്യത്തെ സുന്ദരമാക്കുകയും പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം, അപരന്റെ രക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയെ കൂടി സലാം ഉൾവഹിക്കുന്നുണ്ട്.