ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

പാരമ്പര്യ വാസ്തു വിദ്യയാലും ചരിത്ര വസ്തുതകളാലും തലയെടുപ്പോടെ നിൽക്കുന്ന കേരളീയ മുസ്‌ലിം പൈതൃകങ്ങളിൽ ഒന്നാണ് പരപ്പനങ്ങാടി വലിയ ജുമുഅത് പള്ളി. പള്ളിയുടെ ചരിത്ര, നിർമാണ പഠനത്തോടൊപ്പം പഴയ കാല കേരളീയ പരിസരത്തെ കൂടി വരച്ചു വെക്കുന്ന ദൃശ്യാവിഷ്കാരം.

ഹദ്ദാദ് റാതീബിന് കേരളീയ മുസ്‌ലിംകൾക്കിടയിൽ വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഹദ്ദാദിൻ്റെ രചയിതാവ് മഹാനായ ഹദ്ദാദ് (റ)വിനെക്കുറിച്ച് മലയാളത്തിൽ വന്ന ആധികാരിക ഗ്രന്ഥങ്ങൾ വളരെ കുറവാണ്. ഹദ്ദാദുൽ ഖുലൂബ് എന്ന പുസ്തകം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ രചിച്ച പുസ്തകം ഹദ്ദാദ് (റ)വിൻ്റെ ജീവിതത്തിന്റെ സർവ്വ തലങ്ങളെയും സ്പർശിച്ചാണ് കടന്നുപോകുന്നത്.

മനുഷ്യകുലത്തിന് റസൂലുള്ള ﷺ നിത്യപ്രകാശമാവുന്നു. അവിടുന്ന് മനുഷ്യർക്കു ആത്മീയവും സാമൂഹികവുമായ മാതൃകയായി. ഖുർആൻ മുഖേന സർവർക്കും ശാശ്വത മാർഗദർശനം നൽകി.

തിരുനബിയുടെ (ﷺ) മാനവിക ജീവിതവും കരുണയും അവതരിപ്പിക്കുന്ന പുസ്തകമാണ്,മുഹമ്മദ്‌ അനസ് അമാനിയുടെ‘ലോകൈക ഗുരു’. ഓറിയന്റലിസ്റ്റുകളുടെ വിമർശനങ്ങൾക്ക് മറുപടി നൽകി വായനക്കാരനെ ഉൽബോധിപ്പിക്കുന്ന ഉത്തമ ഗ്രന്ഥങ്ങളിലൊന്ന്. അസത്യങ്ങളെ തിരിച്ചറിഞ്ഞ് നേരിന്റെ വഴി നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തിരുനബി(ﷺ)യുടെ സംസാരം ലളിതവും മധുരവും ഹൃദയസ്പർശിയുമായിരുന്നു.വാക്കുകൾ വഴി നന്മ, സൗമ്യത, സമാധാനം എന്നിവ പ്രചരിപ്പിച്ച അവിടുന്ന് ലോകത്തിന് മാതൃകയായി.അനാവശ്യ വാക്കുകൾ ഒഴിവാക്കി, ഉപകാരപ്രദമായ സന്ദേശങ്ങൾ മാത്രം അവിടുന്ന് അനുവാചകർക്ക് പകർന്നു.

കേരളീയ മുസ്‌ലിംകളുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ അറബി മലയാള ഭാഷക്ക് നിർണായക പങ്കുണ്ട്. അറബി ഭാഷ അത്രമേൽ സുപരിചിതമല്ലാത്ത കാലത്ത് മത നിയമങ്ങൾ പഠിക്കാൻ ജനങ്ങൾ ആശ്രയിച്ച ഭാഷയാണിത്. അറബി മലയാളത്തിൽ വിരചിതമായ പാഠപുസ്തകങ്ങളും കാവ്യങ്ങളും ജനങ്ങൾക്ക് ഭൗതികവും മതപരവുമായ വിവരങ്ങൾ കൈമാറ്റം ചെയ്യാനുള്ള മാർഗം കൂടിയായിരുന്നു.

സഹിഷ്ണുത തിരുനബി ജീവിതത്തിൻ്റെ മുഖമുദ്രയായിരുന്നു. ശത്രുവിനോട് പോലും ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. ഖുർആനിൽ അല്ലാഹു പറയുന്നു. "ഏറ്റവും ഉൽകൃഷ്ടമായ സ്വഭാവത്തിലാണ് അങ്ങ് നിയോഗ്യനായതെന്ന്”. ഇതിനെ യാഥാർത്ഥ്യമാക്കിയ ജീവിതമായിരുന്നു തിരുദൂതരുടേത്.

വിശ്വസ്തതയും കരുണയും കാരണമാണ് മുഹമ്മദ് നബി(ﷺ) 'അൽ അമീൻ' എന്ന പേരിൽ അറിയപ്പെട്ടത് . പീഡനങ്ങൾ സഹിച്ചിട്ടും സത്യത്തിൽ ഉറച്ച് നിന്നു. നീതിയും ക്ഷമയും കൊണ്ട് സകല കാലത്തിനും ലോകത്തിനും മാതൃകയാവുകയായിരുന്നു റസൂൽ.

പ്രവാചകജീവിതം ആരോഗ്യത്തിനുള്ള സമഗ്ര പാഠമാണ്. ശുചിത്വവും മിതമായ ഭക്ഷണ രീതിയും പഠിപ്പിച്ചു. വ്യായാമത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകി. ദിക്റും പ്രാർത്ഥനയും മന:ശാന്തി നൽകുന്നുവെന്ന് തെളിയിച്ചു. പ്രകൃതിദത്ത ചികിത്സയും രോഗപ്രതിരോധവും ചേർത്ത് കാലാതീതമായ ഒരു ആരോഗ്യദർശനം രൂപപ്പെടുത്തി.