നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം.

മഹത്തുക്കളുടെ തിരുശേഷിപ്പുകൾക്ക് ബറകത്തുണ്ടെന്ന ഇസ്‌ലാമിക വിശ്വാസത്തെ പിന്താങ്ങുകയാണ് സംസമെന്ന അമൂല്യതീർത്ഥവുമായി നാനാദേശങ്ങളിലേക്ക് മടങ്ങുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ. തലമുറകളുടെ ആന്തരിക-ബാഹ്യ ദാഹങ്ങൾക്ക് ശമനൗഷധിയായ ഈ വിസ്മയപ്രവാഹം കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ സ്വർണസഞ്ചയം കൂടിയാണ്.

കേരളത്തിൻ്റെ സാംസ്കാരിക പരിസരം സമ്പുഷ്ടമാക്കുന്നതിൽ സച്ചരിതരായ പണ്ഡിതസൂരികളുടെ പങ്ക് നിസ്തുലമാണ്. ധാർമിക മൂല്യച്യുതിയുടെ വേരുകളറുത്ത് സമൂഹത്തെ സംസ്കരിച്ചെടുക്കാൻ അവർ സദാപരിശ്രമിച്ചു. അദ്ധ്യാത്മിക ജ്ഞാന പ്രഭാതമായി പ്രഭപകർന്ന കുറ്റൂർ കമ്മുണ്ണി മുസ്ലിയാരെ സ്മരിക്കുകയാണ് നാട്ടുകാരൻ

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം സംസ്കൃതി പക്ഷെ പരിസ്ഥിതിയെ ചേർത്തുപിടിക്കുന്നതായിരുന്നു. മണ്ണ്, മരം, വായു, ജലം എന്നിവയടങ്ങുന്ന ജൈവവൈവിധ്യം അല്ലാഹുവില്‍ നിന്നുള്ള അമാനത്തായാണ് ഇസ്‌ലാം കാണുന്നത്.

സ്വതന്ത്ര്യ ഇന്ത്യ കേട്ടു പരിചയിച്ചിട്ടില്ലാത്ത വിദ്വേഷ പരാമർശങ്ങളാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്നും ഈ ഇലക്ഷൻ കാലത്ത് പുറത്ത് വന്നത്. പരാജയഭീതി പിടികൂടിയപ്പോഴേ ഉഗ്രവർഗീയവിഷം വമിക്കുന്നതായി മോദി-അമിത് ഷാ ദ്വയങ്ങളുടെ പൊതുസദസ്സുകൾ. ഇപ്പോഴും ആ പേടി ചുറ്റുവട്ടങ്ങളിലുണ്ട്, അവർ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

വൈവിധ്യങ്ങളായ ദൈവസങ്കൽപങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും, ജീവിത സംസ്കാരങ്ങളുടേയും, ആശയസംഹിതകളുടേയും ഈറ്റില്ലമാണ് ഭൂഗോളം. ചില ധാർമികമൂല്യങ്ങളിൽ ഒന്നിച്ചു നിൽക്കുമ്പോഴും മതങ്ങളെല്ലാം ഒരേ അച്ചിൽ വാർത്തെടുത്ത വിഭവങ്ങളല്ല.

ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗം ഹിജ്റാബ്ദം 150ൻ്റെ രാത്രികളിലൊന്നിലായിരുന്നു. അന്നേ ദിനം തന്നെ മുസ്ലിം ജ്ഞാന ചക്രവാളത്തിൽ രജതശോഭ നിറച്ച് മറ്റൊരു ഉദയാർക്കൻ പൊട്ടിവിരിഞ്ഞു. കർമശാസ്ത്രത്തിൻറെ ഖുറശീ പണ്ഡിതസാകല്യം തിരുമൊഴി പോലെ വിജ്ഞാനം ദിക്കുകളഖിലം നിറച്ചു.

സുഖലോലുപത ഉമവി ഭരണത്തിൻ്റെ ശ്വാസമായ കാലത്താണ് സൂഫിയെന്ന സംജ്ഞ പിറവിയെടുക്കുന്നത്. എറ്റിമോളജിസ്റ്റുകളുടെ വിഭിന്ന വീക്ഷണങ്ങൾ സൂഫിസത്തെ അതിവിശാലമായ അർത്ഥതല്ലജങ്ങളുടെ തുറമുഖങ്ങളിലടുപ്പിക്കുന്നു. ശറഇൻ്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുതന്നെ അത് അതിമനോഹരമായ അനുഭവമാകുന്നു.

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു. പാപ പങ്കിലമായ ജീവയാനത്തിൽ നിന്ന് പരിശുദ്ധിയുടെ പടവുകളേറാൻ വിശ്വാസിക്കേറ്റം പര്യാപ്തമായ ആരാധനയാണ് സ്വലാത്തു തസ്ബീഹ്.

ഈ ബ്രഹ്മാണ്ഡം സ്വയം ഭൂവാണെന്നും ഒരു സ്രഷ്ടാവിലേക്കതിന് യാതൊരുവിധ ആവശ്യവുമില്ലെന്നും വിശ്വസിക്കുകയും അതിന്മേൽ ദൈവനിരാസത്തെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നിരർത്ഥകമാണ്. ഘടാഘടിയൻ ഫാലസികൾ വിളമ്പി പുകമറ സൃഷ്ടിച്ചതുകൊണ്ട് ഒളിപ്പിച്ചു വെക്കാവുന്നതല്ല അത്തരം യുക്തിനിഷേധികളുടെ പൊള്ളത്തരങ്ങൾ.

രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ മനസ്സാന്നിധ്യത്തോടെ നിര്‍വ്വ ഹിക്കപ്പെടുന്ന നിസ്കാരമാണ് തഹജ്ജുദ്. ജ്ഞാനവും ബോധവുമുള്ള സ്രഷ്ടവിന്റെ പ്രിയങ്കരരായ ദാസന്മാർ ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തഹജ്ജുദിന് വേണ്ടി ശയ്യയില്‍ നിന്ന് ഞെട്ടിയുണരുന്നു.

നിയമസംവിധാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഏഴ് വർഷം കാത്തിരുന്ന മനുഷ്യരെയാണ് ഒറ്റവരി കൊണ്ട് കോടതി പരിഹസിച്ചുകളഞ്ഞത്. മതിയായ തെളിവുകളുണ്ടായിട്ടും പൗരസുരക്ഷ പുലർന്നു കണ്ടില്ല. ആ വിധി നീതിയുടെ പക്ഷം ചേരുന്നില്ല.