മലബാർ മുസ്‌ലിംകളുടെ വൈജ്ഞാനിക മേഖലയിൽ എഴുതപ്പെടാതെ പോയ സ്ത്രീ സാന്നിധ്യമാണ് മൊല്ലാച്ചിമാർ. 'മൊല്ലാക്ക'മാർക്ക് പകരം വെക്കാവുന്ന സംഭാവനകൾക്കു പുറത്താണ് ഈ പണ്ഡിത വനിതകൾക്ക് സമൂഹം മൊല്ലാച്ചി പദവി നൽകിയത്

തിരുനബി(സ)യുടെ വേർപാടിന് ശേഷം പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ഉമർഖാളിയെയും മഹാകവി മോയിൻകുട്ടി വൈദ്യരെയും പോലുള്ള കേരളീയ പണ്ഡിതരും കവികളും തങ്ങളുടെ കാവ്യങ്ങളിലൂടെയും ജീവിതത്തിലൂടെയും ആ ആത്മീയ പ്രണയത്തെ ഇന്നും ഉദാത്തമായി ആവിഷ്‌കരിക്കുന്നു.

ഇരുളടഞ്ഞ വഴികളിൽ പ്രകാശച്ചൂട്ടായി മാറിയ ഈത്തപ്പനമടലും തിരുസ്പർശമേറ്റ് കാലത്തെപ്പോലും തോൽപ്പിച്ചുനിന്ന നരയ്ക്കാത്ത മുടിയും. സ്നേഹത്തോടെ ചേർന്നുനിന്ന പ്രിയ സ്വഹാബികൾക്ക് മുത്ത്നബി(സ) പകർന്നുനൽകിയ അനുഗ്രഹങ്ങളുടെ മനോഹരക്കാഴ്ചകൾ

കേരളത്തിലെ ദീനി പ്രബോധന മണ്ഡലം സജീവമാക്കുന്നതിൽ സൂഫികളുടെ പങ്ക് ചെറുതല്ല. ആരാധനകളുമായി കഴിഞ്ഞുകൂടുന്നതിലുപരി അവർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്തു. അവരിൽ പ്രധാനിയാണ് മമ്പുറം ഫസൽ തങ്ങൾ.

സമൂഹത്തിലെ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് ധാർമികത. ശരിയേയും തെറ്റിനെയും വേർതിരിച്ച് മനസ്സിലാക്കാൻ ധാർമികത സഹായിക്കുന്നു. ധാർമിക ബോധമുള്ള വ്യക്തികൾ സമാധാനപരമായ സമൂഹത്തെ രൂപപ്പെടുത്തുന്നു.

നൂറി ഫ്രീഡ്ലാൻഡർ ഉള്ഹിയ്യത്തിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ഉള്ഹിയ്യത്തിൻ്റെ മൃഗത്തോട് പുലർത്തേണ്ട മര്യാദകളെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങളിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട് . ഉള്ഹിയ്യത്ത് എന്നതിനപ്പുറം, ഏറ്റവും മൂല്യമുള്ള, ന്യൂനതകളില്ലാത്ത മൃഗങ്ങളെ തിരഞ്ഞെടുക്കാൻ പറയുന്ന ഇസ്‌ലാമിൻ്റെ അധ്യാപനം മനോഹരം.

‘എടയത്ത് കയ്’ എന്ന സ്ഥലത്തുവെച്ചാണ് മാസപ്പിറവി നിരീക്ഷിക്കുന്നത്. പൂർവ്വികർ മാസപ്പിറവി കാണാൻ ഈ സ്ഥലമായിരുന്നു തിരഞ്ഞെടുത്തത്. ഇത്തരത്തിൽ എല്ലായിടങ്ങളിലും മാസം നോക്കുന്നതിനായി സ്ഥലങ്ങളുണ്ടാവും. ചെത്ത്ലാത് ദ്വീപിൽ ‘ഗാന്ധിനഗർ’, ബിത്ര ദ്വീപിൽ ‘ഫിട്ടി’ എന്നിങ്ങനെ വരും.

അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്‌ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.

നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം.

പ്രകൃതി വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിൽ മാറുന്ന കാലാവസ്ഥ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ജലജന്യ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നുമുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

ദിവസം മുഴുവൻ ഉന്മേഷത്തിലും ആവേശത്തിലുമായിരിക്കാൻ തഹജ്ജുദ് നിസ്കാരം വഴി സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾക്കും തഹജജുദ് നിസ്കാരം സഹായകമാണ്. ആത്മീയവും ആരോഗ്യവുമായ ഉത്തേജനത്തിന് തഹജ്ജുദ് ഉത്തമ മാർഗമാണ്.

സോനാമർഗിലിറങ്ങുമ്പോൾ ദേഹമാസകലം തണുപ്പ് ഇരച്ചുകയറുന്നുണ്ടായിരുന്നു. എങ്ങുനോക്കിയാലും വെള്ളപുതച്ച ഗിരിനിരകൾ, പലയിടങ്ങളിലായി ഹിമകണങ്ങൾ ഒലിച്ചിറങ്ങിയതിൻ്റെ പാടുകൾ.കണ്ണിന് കുളിരേകാൻ ഇതിനപ്പുറം എന്ത് വേണം!