"അങ്ങ് നിരക്ഷരനായിരുന്നുവെന്ന് പറയുന്നുവല്ലോ.. ആയിരിക്കാം, അക്ഷരങ്ങളോളമല്ലേയുള്ളു സാക്ഷരൻ" എന്ന് കവിഭാഷ. വാസ്തവത്തിൽ സാക്ഷര, നിരക്ഷതക്കിടയിൽ എവിടെയായിരുന്നു തിരുനബിﷺ?

അതുല്യപ്രേമമരത്തിന്റെ വേരുകൾ എത്രത്തോളം ആഴങ്ങളിലേക്കു വികസിക്കുമെന്ന നിർണയം നിശ്ഫല യത്നമാണ്. പൊന്നുമുസ്തഫാﷺ തങ്ങളുമായുള്ള ചെറുബന്ധംപോലും ആ സ്‌നേഹമരത്തിൽ ഇലതളിർക്കും നനവുകളാണ്.

അധിനിവേശവും അതിക്രമങ്ങളും നരനായാട്ടുമാണ് ഓപ്പറേഷൻ തൂഫാൻ അൽ-അഖ്സയിലേക്ക് കൊണ്ടെത്തിച്ചത്. ഇതൊരു പ്രതിരോധ പ്രവർത്തനമാണ്. ഫലസ്തീൻ മിന്നലാക്രമണം ഇസ്രായേലിന്റെ ശിരസിനേറ്റ ആഘാതമാണ്. അതൊരു സൈനികപരാജയവും രാഷ്ട്രീയ ദുരന്തവുമാണ്.

അവിടുന്ന് മുമ്പിൽ നിൽക്കുമ്പോൾ അനുചരവൃന്ദം വെയിലും മഴയും വിസ്മരിക്കുന്നു. ആ കരുണാപെയ്ത്തിൽ ശത്രുവും വിരോധവും അലിഞ്ഞില്ലാതാവുന്നു. താരസ്വഹാബിന്റെ അടക്കത്തിലനക്കത്തിൽ വെളിച്ചം പകർന്ന ചന്ദ്രികാരാജർ നേതൃത്വങ്ങളുടെ അതിരുകൾ വരച്ചുകാട്ടുന്നു.

സഹാനുഭൂതിയുടെ അരുവികൾ സഹസ്രം ആ തിരു ഹൃദയത്തിൽനിന്നുറവയെടുത്ത് സകലചരാചരങ്ങളിലേക്കും തണുപ്പായി പടർന്നു. സഹാനുകമ്പയും സഹിഷ്ണുതയും സഹജീവ സ്നേഹവും ആദ്രതയും ആ തിരുദർശനങ്ങളുടെ അലങ്കാരമായിരുന്നു.

നടത്തം കാൽപാദങ്ങളോരോന്നും ശാന്തമായി പറിച്ചെടുത്ത്, മിതവേഗത്തിൽ ചുവടുകൾ വച്ച്. ഇരുത്തം, അനന്യവശ്യമായി അവയവങ്ങളെല്ലാം അടക്കിയൊതുക്കി വിനയഗാംഭീര്യ ലാവണ്യത്തിൽ. കിടത്തം, ഈത്തപ്പന നാരുമെടഞ്ഞ പായയിൽ, ഐഹിക വിരക്തിയുടെ നബിയുപമകൾ ഹൃദയങ്ങളിലങ്ങനെ കോറിയിട്ടുകൊണ്ട്.

ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സൗഹൃദം. നന്മയെ പുണരുകയും തിന്മയെ തിരുത്തുകയും ചെയ്യുന്നവരാണ് യഥാർഥ സ്നേഹിതർ. നല്ല സൗഹൃദത്തിന്റെ അതുല്യമാതൃകയാണ് മുത്ത് നബിﷺ. ആത്മമിത്രങ്ങൾ, അനുചരർ, അബലർ, കുട്ടികൾ ബന്ധുക്കൾ തുടങ്ങി എല്ലാവർക്കും തിരുനബിﷺ ഉറ്റചങ്ങാതിയായിരുന്നു.

തന്റെ യൗവ്വനദശയിൽ വ്യാപാരം തിരെഞ്ഞെടുത്ത ഓമന റസൂൽ അൽ അമീനെന്ന് വിഖ്യാതരാവാൻ മുഖ്യഹേതു സാമ്പത്തിക ഇടപെടലുകളിലെ ജാഗ്രതയായിരുന്നു. "തനിക്കിഷ്ടപ്പെടുന്നത് സഹോദരങ്ങള്‍ക്കും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന" തിരുവരുൾ വിശ്വസ്തകമ്പോളങ്ങളുടെ സുവർണ്ണതത്വമായി നിലകൊള്ളുന്നു.

പൂമുത്ത് റസൂലിന്റെ പാഠശാല വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ ആവിഷ്കാരമായിരുന്നു. ഹൃദയാന്തരങ്ങളിലേക്കിറങ്ങുന്ന വാഗ്‌വിലാസം, ഉപയുക്തമായ ഉപമാലങ്കരങ്ങൾ, ചിന്തയെ തൊട്ടുണർത്തുന്ന ചോദ്യശരങ്ങൾ അങ്ങനെ അസഖ്യം സവിശേഷതയാലെ വിശ്വഗുരുﷺ അനുചരരുടെ ആഴങ്ങളിലേക്കിറങ്ങി.

മനുഷ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ് ആഹാരം. ആരോഗ്യപൂർണ്ണ ജീവിതത്തിന്റെ അനിവാര്യതയായ ഭക്ഷണം, ഏറ്റവും മാതൃകായോഗ്യമായ ശൈലിയിലാകണം. മാനവിക മാതൃകകളുടെ സമ്പൂർണ്ണ ഗ്രന്ഥമായ തിരുദൂതരുടെ വിശിഷ്ടഭോജ്യങ്ങൾ വിശ്വാസികൾക്കു ലഭിച്ച അനർഘമുത്തുകളാണ്.

മനുഷ്യന്റെ അകവും പുറവും ധന്യമാക്കാൻ അവതീർണമായ ഖുർആനിന്റെ മനുഷ്യരൂപമാണ് മുത്ത്നബി എന്നാണ് സ്വന്തം പത്നി ആഇശ ബീവി പ്രവാചകരെപ്രതി പുകളോതുന്നത്. മനുഷ്യനിടപെടുന്ന മേഖലകളിലെല്ലാം ഉത്തമമാതൃകയും സമ്പൂർണ്ണരുമായിരുന്നു തിരുദൂതർﷺ.

സർവ്വലോകത്തിന് അനുഗ്രഹമായിട്ടാണ് തിരുനബിﷺയുടെ നിയോഗം. പ്രകീർത്തനങ്ങൾ പാടിപ്പറഞ്ഞ് വിശ്വാസിലോകമിന്ന് നബിദിനാരവത്തിലാണ്. അതെങ്ങനെയാണ് മീലാദുന്നബി വരുമ്പോൾ ഹൃദയത്തിലൊരൽപ്പം ഇമാനുളളവന് സന്തോഷിക്കാതിരിക്കാനാവുക?