PROPHET

കുട്ടികൾ കൺകുളിർമയാണ്. ജീവിതത്തിരക്കുകൾക്കിടയിൽ ആ കളിചിരികളെ നാമെത്ര മറക്കുന്നു. ലോകനേതാവായി നിറയുമ്പോൾ തന്നെ ആനകളിച്ചും താലോലിച്ചും ആശ്വസിപ്പിച്ചും അവരോടുള്ള മുത്ത് നബിയുടെ സഹവാസമെന്തൊരു മൊഞ്ചേറിയതാണ്.

പൂത്തുലയുന്ന പ്രണയം പൊട്ടിയൊലിക്കാനായി വെമ്പൽകൊള്ളും. പ്രേമലേഖനങ്ങളും, പ്രകീർത്തങ്ങളും, മതിവരാത്ത പറച്ചിലുകളുമായി അനുരാഗി ആ പിടച്ചിലുകളെ അടക്കിവെക്കാൻ ശ്രമിക്കും. ആരംമ്പപ്പൂവിലേക്കങ്ങനെ ഖസ്വീദകളായി അസ്ഹാബൊഴുകി. മൗലിദിൻ്റേയും മീലാദിൻ്റെയും സ്നേഹപ്രകാശനങ്ങളായി നമ്മളും.

'ഖാഫിലക്കൂട്ടങ്ങളുടെയും നാടോടിഗോത്രങ്ങളുടെയും ഇടത്താവളമായൊരു മരുപ്പച്ച'യെന്ന ഒറ്റവരിക്കുള്ളിൽ കുടുങ്ങിപ്പോകേണ്ടിയിരുന്ന മദീനയുടെ ഹിസ്റ്റോറിയോഗ്രഫി ആധുനിക കോസ്മോപൊളിറ്റൻ സിറ്റികളെ പോലും അതിശയിപ്പിക്കും നഗരിമയായി നട്ടുനനച്ചു നബിയുറഹ്മﷺ.

കപടവാഗ്ദാനങ്ങളില്ലാതെ, കക്ഷിചേരലുകളുടെ പുഴുക്കുത്തുകളില്ലാതെ, പൊയ്മുഖങ്ങളോ പുകമറകളോയില്ലാതെ ദേശത്തിൻ്റെ നാനോന്മുഖ വളർച്ചയിലേക്ക് വഴിതുറക്കുന്ന രാഷ്ട്രീയം പ്രായോഗികമാണെന്ന് നബിപുംഗവർﷺ. അവ ഉട്ടോപ്യനല്ലെന്ന് കർമകുശലമായ മുത്ത്നബിക്കാലങ്ങൾ.

ശാന്തിദൂതരുടെ സന്ധിസംഭാഷണങ്ങൾ നയതന്ത്ര ചാരുതയുടേയും മാനവവികസനത്തിൻ്റെയും കാറ്റലോഗുകളാണ്. ബഹുസ്വരത അപശബ്ദങ്ങളാകാതെ സമ്പന്നതയുടേയും സഹവാസത്തിൻ്റേയും സംഗീതമായത് ആ വരികളുടെ സൗകുമാര്യതയാണ്.

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം.

യാസീൻ റസൂലിനോട് ചേർന്നു നിന്ന വസ്തുക്കൾ, ആസാറുകൾ ആ മഹനീയ സഹവാസത്താൽ അനന്യ അഴകിലേക്ക്, അനുഭൂതിയിലേക്ക്, സൗരഭ്യത്തിലേക്ക്, സ്ഥാനങ്ങളിലേക്ക് ആരോഹണം ചെയ്തു. അവിടുത്തെ അംഗുലീയവും പാദരക്ഷകളുമടങ്ങുന്ന തിരുശേഷിപ്പുകൾ ആ അനുഭവങ്ങളിലേക്ക് അവലംബമായി വിശ്വാസി കാത്തുവെക്കുന്നു.

തിരുനബി വർണ്ണനകളെ പോലെ തന്നെ ഹൃദയഹാരിയാണ് തിരുവിളികളുടെ മൊഞ്ച്. മലയാളികളുടെ മനോമുകുരത്തിൽ ഉമ്മ ഉപ്പ എന്നതുപ്പോലെ തറച്ചു പോയ സ്നേഹാഭിവാദ്യങ്ങളിൽ ഒന്നാണ് മുത്തുനബി. നബി മുത്ത് ഉള്ളോട് ചേർത്ത് മലയാളി കോർത്ത പ്രേമോപഹാരങ്ങളുടെ മത്തു മാലയങ്ങനെ നീളുന്നു.

സ്നേഹം വീർപ്പുമുട്ടലുകളുടെ രാജ്യമാണ്. ആ രാജ്യത്തെ പ്രജ ഹൃദയങ്ങൾ പ്രേമഭാജനത്തിനു മുമ്പിൽ അടിയറവു വെക്കുന്നു. സൃഷ്ടിയോടുള്ള പ്രേമം സൃഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരം നുകരലാകുന്ന അനുഭുതിയാണ് അശ്റഫുൽ ഖൽഖിലേക്കുള്ള ഉൾക്കടമായ പ്രണയസഞ്ചാരം.

നിസ്തുലമായ വ്യക്തി പ്രഭാവത്തിനുടമയായിരുന്നു സയ്യിദുൽ വറാ. ആ പ്രഭാവലയത്തിൽ വന്നു ചേരാനായവർ വാതോരാതെയാ അനുഭവം വിവരിച്ചു. അവയിലെ രാജ പദവിയിലുള്ളതാണ് ആയിശുമ്മയുടെ അവതരണം. "അവിടുന്ന് ജീവിക്കുന്ന വിശുദ്ധ ഖുർആനായിരുന്നെന്നത്

പ്രബോധിതരോട് ഗുണകാംക്ഷയോടെയാവണം പ്രബോധകന്റെ പെരുമാറ്റം. അനുവാചകന്റെ മനസ്സും ശരീരവും സാഹചര്യവും തൊട്ടറിഞ്ഞ് ശിക്ഷണം നൽകുന്ന പ്രായോഗിക ശൈലിയാണ് പുണ്യ റസൂലിന്റെ ഉൽബോധനങ്ങൾ പങ്കുവെക്കുന്നത്.

"അടിമയായാണോ അധിപനായാണോ ജീവിതം വേണ്ടത് ?" ഉടയോൻ വെച്ചു നീട്ടിയ വാത്സല്യ താലത്തിൽ നിന്നും അടിമയായിട്ടു മതിയെന്നു തിരഞ്ഞെടുത്ത വിനയമാണ് ആറ്റപ്പൂനബി. അവിടുന്ന് പ്രാർത്ഥിക്കുന്നത് നോക്കൂ: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ദരിദ്രരോടൊപ്പം പരലോകത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്യേണമേ"