ഇരുളടഞ്ഞ വഴികളിൽ പ്രകാശച്ചൂട്ടായി മാറിയ ഈത്തപ്പനമടലും തിരുസ്പർശമേറ്റ് കാലത്തെപ്പോലും തോൽപ്പിച്ചുനിന്ന നരയ്ക്കാത്ത മുടിയും. സ്നേഹത്തോടെ ചേർന്നുനിന്ന പ്രിയ സ്വഹാബികൾക്ക് മുത്ത്നബി(സ) പകർന്നുനൽകിയ അനുഗ്രഹങ്ങളുടെ മനോഹരക്കാഴ്ചകൾ

മുസ്‌ലിം സ്ത്രീ ഈ വേഷം ധരിക്കുന്നതും വീടകം കേന്ദ്രമായി സ്വീകരിക്കുന്നതും എന്തിന് എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രശ്നം. ഇതുവരെ ഫുട്ബോൾ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാൾ ഈ ഇരുപത്തിരണ്ടു പേരെന്തിന് ഒരു തുകൽപ്പന്തിനായി ഇത്രനേരം പോരടിക്കണം, ഓരോരുത്തർക്ക് ഓരോ പന്ത് താൻ വാങ്ങിത്തരാമെന്നു ശാഠ്യംപിടിച്ച് മത്സരം തടസ്സപ്പെടുത്തുന്നതു പോലെയാണ് മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കാനുള്ള ഇവരുടെ വാശി.

ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

മദീന അടക്കാനാവാത്ത അഭിനിവേശമാണ്. പച്ചഖുബ്ബ പറഞ്ഞറിയിക്കാനാവാത്ത വികാരവും. നബിസ്നേഹ പ്രകാശനങ്ങളുടെ മലയാള കരസ്പർശം കുണ്ടൂരുസ്താദിൻ്റെ കവിതകൾ അനുരാഗഹൃത്തടങ്ങളുടെ കരകവിയലാണ്.

സാമൂഹിക ജീവിതത്തിൽ സദ്ഭാവങ്ങളുള്ളവനു മാത്രമേ സ്രഷ്ടാവിനോട് ചൈതന്യവത്തായ അടുപ്പം സാധിക്കൂ. അങ്ങനെയുള്ളവരുടെ ഹൃദയങ്ങളേ വിമലീകരിക്കപ്പെടൂ. അഥവാ സഹജീവികളോട് ഇടപെടേണ്ട രൂപത്തിൽ ഇടപെട്ടില്ലെങ്കിൽ സ്രഷ്ടാവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും മനം മലിനമാകുകയും ചെയ്യും.

ഇസ്‌ലാമിൻറെ സൗന്ദര്യത്തിൽ ആകൃഷ്ടരായി മതത്തിലേക്ക് കടന്നുവന്ന പുതുമുസ്ലിമായിരുന്നു മിമാർ സിനാൻ. ഓട്ടോമൻ ആർക്കിടെക്ചറിൻ്റെ ആത്മാവുതൊട്ട ആ കരസ്പർശമേറ്റ് ഗരിമയുള്ള നിരവധി കാഴ്ചകൾ മധ്യേഷ്യയുടെ ഹൃദയഭൂമികയിൽ പിറകൊണ്ടു.

നല്ലതു മാത്രം പറയാൻ കഴിയുകയെന്നത് അത്യുൽകൃഷ്ടമായൊരു സിദ്ധിയാണ്. അനാവശ്യമായ സംസാരം സാമൂഹിക വിപത്തിലേക്കും മൂല്യവത്തായ സമയ നഷ്ടത്തിലേക്കും കൊണ്ടെത്തിക്കും.

വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, കുണ്ടൂരിലെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു.

ആധുനിക ബൗദ്ധിക വ്യവഹാരങ്ങളുടെ അന്തർധാരകൾ മുസ്‌ലിം അന്തലൂസുമായി അഭേദ്യമായി ഇഴചേരുന്നുണ്ട്. നിതാന്തമായ സഞ്ചാരങ്ങൾ മുഖേന ചരിത്രപഠനങ്ങൾക്ക് കൃത്യമായ മാർഗരേഖ വരച്ച ഇബ്നു ഖൽദൂനിൻ്റെ മുഖദ്ദിമ അത്തരമൊരു മാസ്റ്റർപീസാണ്.

അബലരുടെ കൈ പിടിക്കുന്ന മാനവിക സംസ്കാരമാണ് ഇസ്ലാമിനുള്ളത്. ജന്മനാട്ടിൽ നിന്നും അഭയാർത്ഥികളായി പുറന്തള്ളപ്പെട്ട സമൂഹത്തെ സ്നേഹലാളനകൾ നൽകി സൽകരിക്കുകയാണ് ഒട്ടോമൻ സിരാകേന്ദ്രങ്ങളിൽ ഒന്നായ ബർസ നഗരം.

തിരുനബി പ്രകീർത്തന സദസ്സുകളുടെ അനിർവചനീയ താളമാണ് ഖസീദതുൽ ബുർദ. താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി എഴുതിയ വിശ്വവിഖ്യാത ബുർദവ്യാഖ്യാനത്തിൻ്റെ മലയാള പരിഭാഷ.

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്. ആത്മജ്ഞാനികൾ അങ്ങനെയാണ്.