മലബാർ മുസ്‌ലിംകളുടെ വൈജ്ഞാനിക മേഖലയിൽ എഴുതപ്പെടാതെ പോയ സ്ത്രീ സാന്നിധ്യമാണ് മൊല്ലാച്ചിമാർ. 'മൊല്ലാക്ക'മാർക്ക് പകരം വെക്കാവുന്ന സംഭാവനകൾക്കു പുറത്താണ് ഈ പണ്ഡിത വനിതകൾക്ക് സമൂഹം മൊല്ലാച്ചി പദവി നൽകിയത്

തിരുനബി(സ)യുടെ വേർപാടിന് ശേഷം പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ഉമർഖാളിയെയും മഹാകവി മോയിൻകുട്ടി വൈദ്യരെയും പോലുള്ള കേരളീയ പണ്ഡിതരും കവികളും തങ്ങളുടെ കാവ്യങ്ങളിലൂടെയും ജീവിതത്തിലൂടെയും ആ ആത്മീയ പ്രണയത്തെ ഇന്നും ഉദാത്തമായി ആവിഷ്‌കരിക്കുന്നു.

ഇരുളടഞ്ഞ വഴികളിൽ പ്രകാശച്ചൂട്ടായി മാറിയ ഈത്തപ്പനമടലും തിരുസ്പർശമേറ്റ് കാലത്തെപ്പോലും തോൽപ്പിച്ചുനിന്ന നരയ്ക്കാത്ത മുടിയും. സ്നേഹത്തോടെ ചേർന്നുനിന്ന പ്രിയ സ്വഹാബികൾക്ക് മുത്ത്നബി(സ) പകർന്നുനൽകിയ അനുഗ്രഹങ്ങളുടെ മനോഹരക്കാഴ്ചകൾ

പാരമ്പര്യത്തിന്റെ സൗരഭ്യവും പുതിയകാലത്തിന്റെ ചോദ്യങ്ങളും ഒരുമിച്ച് തുറന്ന് കാണിച്ചുകൊണ്ട്, ഫിഖ്ഹിന്റെ സങ്കീർണതകളെയും സൗന്ദര്യങ്ങളെയും അധ്യാപകനും വിദ്യാർത്ഥിയും എങ്ങനെ നേരിടണമെന്ന് വഴികാട്ടുന്നൊരു ആത്മീയ-ബൗദ്ധിക യാത്രയായാണ് ഈ ലേഖനം വായനക്കാരനെ മുന്നോട്ട് നയിക്കുന്നത്.

ബിദ്അതിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ സമസ്തയിലെ ആദ്യകാല പണ്ഡിതരിൽ പ്രധാനിയായിരുന്നു വാണിയമ്പലം ഉസ്താദ്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ചും നൂരിശാ ത്വരീഖത്തിനെക്കുറിച്ചും പഠനം നടത്താൻ സമസ്ത നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു.

മതസൗഹാർദം എന്നത് മതങ്ങളുടെയും വിശ്വാസങ്ങളുടെയും ലയനമല്ല. മറിച്ച് ഇതര മതങ്ങളോടുള്ള ആത്മാർത്ഥമായ ബഹുമാനവും വില കൽപ്പിക്കലുമാണ്.

മുഹറം സ്രഷ്ടാവിന്റെ മാസമാണെന്ന തിരുനബിയുടെ വ്യത്യസ്ത ഹദീസുകളിലുള്ള പരിചയപ്പെടുത്തൽ തന്നെ വിശുദ്ധ മാസത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. പ്രാർത്ഥനക്കുത്തരം ഉറപ്പുള്ള ദിനരാത്രങ്ങളാണ് അതിലുള്ളത്. മുൻഗാമികൾ ഏറെ പരിഗണിച്ച മൂന്നു പത്തുകളിലൊന്ന് മുഹറമിലെ ആദ്യ പത്താണെന്ന് ഇബ്നു ഹജറുൽ ഹൈതമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

ഇറാൻ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ സ്കൂളുകളിൽ ഗണിതവും ജ്യാമിതിയും പഠിപ്പിക്കാൻ ‘ഖുലാസത്ത് അൽ-ഹിസാബ്’ അല്പകാലം മുമ്പ് വരെ ഉപയോഗിച്ചിരുന്നു. കേരളത്തിലെ ദർസ് സിലബസിൽ ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമായി ഈ കൃതി ഇന്നും മതവിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.

കേരളത്തിലെ ദീനി പ്രബോധന മണ്ഡലം സജീവമാക്കുന്നതിൽ സൂഫികളുടെ പങ്ക് ചെറുതല്ല. ആരാധനകളുമായി കഴിഞ്ഞുകൂടുന്നതിലുപരി അവർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്തു. അവരിൽ പ്രധാനിയാണ് മമ്പുറം ഫസൽ തങ്ങൾ.

സമൂഹത്തിലെ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് ധാർമികത. ശരിയേയും തെറ്റിനെയും വേർതിരിച്ച് മനസ്സിലാക്കാൻ ധാർമികത സഹായിക്കുന്നു. ധാർമിക ബോധമുള്ള വ്യക്തികൾ സമാധാനപരമായ സമൂഹത്തെ രൂപപ്പെടുത്തുന്നു.

നൂറി ഫ്രീഡ്ലാൻഡർ ഉള്ഹിയ്യത്തിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ഉള്ഹിയ്യത്തിൻ്റെ മൃഗത്തോട് പുലർത്തേണ്ട മര്യാദകളെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങളിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട് . ഉള്ഹിയ്യത്ത് എന്നതിനപ്പുറം, ഏറ്റവും മൂല്യമുള്ള, ന്യൂനതകളില്ലാത്ത മൃഗങ്ങളെ തിരഞ്ഞെടുക്കാൻ പറയുന്ന ഇസ്‌ലാമിൻ്റെ അധ്യാപനം മനോഹരം.

‘എടയത്ത് കയ്’ എന്ന സ്ഥലത്തുവെച്ചാണ് മാസപ്പിറവി നിരീക്ഷിക്കുന്നത്. പൂർവ്വികർ മാസപ്പിറവി കാണാൻ ഈ സ്ഥലമായിരുന്നു തിരഞ്ഞെടുത്തത്. ഇത്തരത്തിൽ എല്ലായിടങ്ങളിലും മാസം നോക്കുന്നതിനായി സ്ഥലങ്ങളുണ്ടാവും. ചെത്ത്ലാത് ദ്വീപിൽ ‘ഗാന്ധിനഗർ’, ബിത്ര ദ്വീപിൽ ‘ഫിട്ടി’ എന്നിങ്ങനെ വരും.