മാനുഷിക ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും പ്രാഥമിക പരിഗണന നൽകുന്നതാണ് തിരുനബിയുടെ സമ്പദ് വ്യവസ്ഥ. അവിടെ സാമ്പത്തിക ഇടപാടുകൾ ക്ഷേമ ബന്ധിതവും വ്യക്തിതാൽപര്യങ്ങൾക്കുപരി സമൂഹ വികസനം ലക്ഷ്യമാക്കുന്നവയുമാണ്.
മധുരോദാരമായ വാക്കുകൾ കൊണ്ട് അനുവാചകരുടെ മനസ്സിലേക്ക് മുത്ത് നബി ആണ്ടിറങ്ങി. ആവശ്യാനുസരണമുള്ള ആവർത്തനങ്ങളെ കൊണ്ട് അതിമനോഹരമായ ആ ഭാഷണത്തിൽ മറ്റെല്ലാം മറന്ന് മുഴുകി അസ്ഹാബ്.
ലളിതവും സരളവുമായ ശൈലിയിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് ചോദ്യോത്തര രീതിയിൽ തയ്യാർ ചെയ്ത ഈ എഴുത്തുകൾ എന്തുകൊണ്ടും കേരളത്തിലെ ബിദഇ പ്രസ്ഥാനങ്ങളുടെ വികൃതവിനോദത്തിൻ്റെ മുനയൊടിക്കും.
ലോകരാഷ്ടങ്ങൾ നാർക്കോട്ടിക്സിനെതിരെ യുദ്ധം നടത്തി നിരാശരാവുന്നിടത്ത് മദ്യം ജീവശ്വാസമായി കണ്ട ജനതയെ ലഹരിയിൽ നിന്ന് പൂർണമായും തിരുനബി വിമോചിപ്പിച്ചു. ഘട്ടം ഘട്ടമായി ആ ആശയത്തെ അനുചരരുടെ മന്ത്രണമാക്കി മദീനയുടെ നായകൻ വിപ്ലവം രചിച്ചു.
സ്‌നേഹം കൊണ്ടും കാരുണ്യം കൊണ്ടും ഭക്തികൊണ്ടും കണ്ണിമകൾ നിറഞ്ഞൊഴുകാറുണ്ട്. കരുണയുടെ അരുണവർഷമായ കാമിൽ നബി കരഞ്ഞിട്ടുണ്ട്. കരച്ചിലൊരു കുറവല്ല. മൃദുലമാനസർക്കേ അതിനാകൂ. കരയണം. കരഞ്ഞു കവിയണം. കാഠിനഹൃത്തിൻ്റെ മാലിന്യങ്ങളെല്ലാം അതിലങ്ങനെയലിയട്ടെ...
അസുഖബാധിതനെ പരിചരിക്കുന്നു, ചികിത്സിക്കുന്നു, സമാശ്വസിപ്പിക്കുന്നു, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂട്ടിരിപ്പുകാർക്ക് മാർഗനിർദേശങ്ങളും പ്രതീക്ഷയും കൈമാറുന്നു. അങ്ങനെ, അശ്റഫുന്നബി ആതുര സേവനം ആത്മധര്‍മമായി ചേർത്തുവെക്കുന്നു.
പിച്ചവെച്ച മണ്ണിനോടും സുഖദുഃഖങ്ങൾ ഒപ്പിയെടുത്ത പ്രിയപ്പെട്ടവരോടും വിടപറഞ്ഞ് ഒരന്യദേശത്തേക്ക് ജീവിതത്തെ പറിച്ചുനടുകയെന്നത് ഏറെ വേദനാജനകമാണ്. ദീർഘവീക്ഷണത്തോടെ സമീപിച്ചുകൊണ്ടാണ് മുത്ത് നബിﷺ ഈ വ്യഥകളെ മറികടക്കുന്നത്.
തൊഴിലില്ലായ്മ, വിവേചനം, വേതനനിരക്ക്, തൊഴിൽ വിതരണം തുടങ്ങിയ ഘടകങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള സാധ്യതകളാണ് സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നത്. തിരുനബിയുടെ സാമ്പത്തിക ദർശനങ്ങൾ ഇവകളെ സുതാര്യമായി കൈകാര്യം ചെയ്യുന്നുണ്ട്.
അഹദിന്റെ വരദാനമായ മീമിന്റെ സുവിശേഷങ്ങൾ അനവധിയാണ്. അമാനുഷികമായ സൃഷ്ടിപ്പ്കൊണ്ട് ദിവ്യപ്രകാശം ആവോളം പുണർന്നവരാണവർ. ആ പ്രകാശത്തിൽ പ്രപഞ്ചത്തിലെ നിഴൽപാടുകൾ നിശ്ശൂന്യമായി.
ഇരുപാദങ്ങളും നീരുകെട്ടി വീർക്കുവോളം തിരുനബി നിസ്കരിക്കും. അങ്ങനെ നിൽക്കുമ്പോൾ വറചട്ടിയിലെരിയുന്നതു പോലെ തിരുഹൃത്തടം പൊട്ടിപൊട്ടിക്കരയും. ആരാണിത്! പാപങ്ങളൊന്നും പുരളാത്ത തെളിമാനസരാണ്. എന്നിട്ടും തിരുദൂതർ അഹദിനു മുമ്പിൽ അങ്ങേയറ്റം വണക്കമുള്ള 'അബ്ദാ'യി മാറി.
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയും അമേരിക്കയിലെ സൈത്തൂൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകനുമായ ശൈഖ് ഹംസ യൂസുഫ് എഴുതിയ ലേഖനത്തിൻ്റെ മലയാള വിവർത്തനം.