യവന തത്വചിന്തകരുടെ കുരുടൻ ദർശനങ്ങളിൽ മൂടുറച്ചു പോയ തത്വശാസ്ത്രത്തെ പൊളിച്ചെഴുതിയും ഇസ്ലാമിക ദർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് സർഗാത്മകമായി വിശകലനം ചെയ്‌തുമാണ് ഇമാം ഗസാലി(റ) ഇസ്‌ലാമിക നവോത്ഥാനത്തിന് നേതൃത്വം നൽകിയത്.
ജബലുറഹ്മ എത്രയധികം മനസ്സുകളെ സ്നേഹത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. എത്രവിധം വൈവിധ്യങ്ങളായ ജീവിതസങ്കല്പങ്ങളെ ഒന്നായി ചേർത്തിട്ടുണ്ട്. ആ കുന്നിൽ പരസ്പരം കാണുമ്പോൾ, അതിൻറെ ഓർമ്മകളിൽ അഭിസംബോധനകളിൽ, ഹൃദയം കൊണ്ട് തൊടുമ്പോൾ പച്ചമനുഷ്യൻ പിഞ്ചുകുഞ്ഞിനെപ്പോലെ പരിശുദ്ധിയിലേക്ക് പിറക്കുന്നു.
അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി. ദേശങ്ങളുടേയും, വർഷങ്ങളുടേയും അകലവുമതിരുകളും ഭേദിച്ച് ആ ക്ഷണത്തിനുള്ള പ്രത്യുത്തരമായി അനേകലക്ഷങ്ങൾ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
ബലിപെരുന്നാളിനെ ഇലാഹീ പ്രണയത്തിന്റെയും ആത്മാർപ്പണത്തിന്റെയും, പങ്കുവെപ്പിന്റെയും, ആഘോഷമാക്കി അടയാളപ്പെടുത്തുകയാണ് ഉള്ഹിയ്യത്. പരിശുദ്ധ ബലിദാനത്തിൻ്റെ പ്രതിഫലപൂർണതയ്ക്ക് അനിവാര്യമായ കർമശാസ്ത്രനിലപാടുകളുടെ സംഗ്രഹം.
മഹത്തുക്കളുടെ തിരുശേഷിപ്പുകൾക്ക് ബറകത്തുണ്ടെന്ന ഇസ്‌ലാമിക വിശ്വാസത്തെ പിന്താങ്ങുകയാണ് സംസമെന്ന അമൂല്യതീർത്ഥവുമായി നാനാദേശങ്ങളിലേക്ക് മടങ്ങുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ. തലമുറകളുടെ ആന്തരിക-ബാഹ്യ ദാഹങ്ങൾക്ക് ശമനൗഷധിയായ ഈ വിസ്മയപ്രവാഹം കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ സ്വർണസഞ്ചയം കൂടിയാണ്.
വൈവിധ്യങ്ങളായ ദൈവസങ്കൽപങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും, ജീവിത സംസ്കാരങ്ങളുടേയും, ആശയസംഹിതകളുടേയും ഈറ്റില്ലമാണ് ഭൂഗോളം. ചില ധാർമികമൂല്യങ്ങളിൽ ഒന്നിച്ചു നിൽക്കുമ്പോഴും മതങ്ങളെല്ലാം ഒരേ അച്ചിൽ വാർത്തെടുത്ത വിഭവങ്ങളല്ല.
പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു. പാപ പങ്കിലമായ ജീവയാനത്തിൽ നിന്ന് പരിശുദ്ധിയുടെ പടവുകളേറാൻ വിശ്വാസിക്കേറ്റം പര്യാപ്തമായ ആരാധനയാണ് സ്വലാത്തു തസ്ബീഹ്.
സുഖലോലുപത ഉമവി ഭരണത്തിൻ്റെ ശ്വാസമായ കാലത്താണ് സൂഫിയെന്ന സംജ്ഞ പിറവിയെടുക്കുന്നത്. എറ്റിമോളജിസ്റ്റുകളുടെ വിഭിന്ന വീക്ഷണങ്ങൾ സൂഫിസത്തെ അതിവിശാലമായ അർത്ഥതല്ലജങ്ങളുടെ തുറമുഖങ്ങളിലടുപ്പിക്കുന്നു. ശറഇൻ്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുതന്നെ അത് അതിമനോഹരമായ അനുഭവമാകുന്നു.
ഈ ബ്രഹ്മാണ്ഡം സ്വയം ഭൂവാണെന്നും ഒരു സ്രഷ്ടാവിലേക്കതിന് യാതൊരുവിധ ആവശ്യവുമില്ലെന്നും വിശ്വസിക്കുകയും അതിന്മേൽ ദൈവനിരാസത്തെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നിരർത്ഥകമാണ്. ഘടാഘടിയൻ ഫാലസികൾ വിളമ്പി പുകമറ സൃഷ്ടിച്ചതുകൊണ്ട് ഒളിപ്പിച്ചു വെക്കാവുന്നതല്ല അത്തരം യുക്തിനിഷേധികളുടെ പൊള്ളത്തരങ്ങൾ.
രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ മനസ്സാന്നിധ്യത്തോടെ നിര്‍വ്വ ഹിക്കപ്പെടുന്ന നിസ്കാരമാണ് തഹജ്ജുദ്. ജ്ഞാനവും ബോധവുമുള്ള സ്രഷ്ടവിന്റെ പ്രിയങ്കരരായ ദാസന്മാർ ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തഹജ്ജുദിന് വേണ്ടി ശയ്യയില്‍ നിന്ന് ഞെട്ടിയുണരുന്നു.
അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം ആത്മീയതലങ്ങൾക്കൊപ്പം ആരോഗ്യ സംരക്ഷണമെന്ന അധികലാഭം കൂടി പ്രദാനം ചെയ്യുന്നുണ്ട്.